“വീണ്ടും പ്രതീക്ഷ”; കൊവിഡിനെതിരെ ഫലപ്രദമായ വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു അമേരിക്കന്‍ കമ്ബനി

അമേരിക്ക: ലോകത്തിന് പ്രതീക്ഷയേകി, കൊവിഡിനെതിരെ ഫലപ്രദമായ വാക്സിന്‍ നിര്‍മ്മിച്ചെന്ന് അവകാശപ്പെട്ട് ഒരു അമേരിക്കന്‍ കമ്ബനികൂടി രംഗത്തെത്തി. മോഡേണ എന്ന മരുന്നുകമ്ബനിയാണ് വാക്സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് കമ്ബനിയുടെ അവകാശവാദം. കഴിഞ്ഞദിസവം ഫൈസര്‍ എന്ന മരുന്നുകമ്ബനിയും വാക്സിന്‍ നിര്‍മ്മിച്ചുവെന്ന അവകാശവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്നാണ് ഫൈസര്‍ അവകാശപ്പെട്ടിരുന്നത്.അമേരിക്കയിലെ 30000 പേരെ ഉള്‍പ്പെടുത്തിയായിരുന്നു മോഡേണയുടെ പരീക്ഷണം. ഇതില്‍ പകുതിപ്പേര്‍ക്ക് രണ്ട്ഡോസ് വാക്സിന്‍ കുത്തിവച്ചു. ബാക്കിയുളളവരില്‍ ഡമ്മി കുത്തിവയ്പ്പാണ് നടത്തിയത്. വാക്സിന്‍ നല്‍കിയതില്‍ അഞ്ചുപേരില്‍ മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നാണ് കമ്ബനിയുടെ അവകാശവാദം. ഇതിലൂടെ വാക്സില്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞുവെന്നാണ് കമ്ബനി പറയുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...