കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കുറച്ചു. മുന്‍ 12-16 ആഴ്ച വരെയായിരുന്ന വാക്സിന് ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷന്‍
ഇതിലൂടെ രണ്ടാം ഡോസ് ലഭിക്കാനുള്ള ഏഴു കോടിയോളം വരുന്ന ഇന്ത്യക്കാര്‍ക്ക് വാക്സിന് വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവീഷീഷീല്ഡ് വാക്സീന് നിര്‍മിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ ഡോസുകള്‍ തമ്മിലെ ഇടവേളയില്‍ മാറ്റം വരുത്തിയിട്ടില്ല.
അന്താരാഷ്ട്ര തലത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലും, നാലാം തരംഗം ജൂലൈയിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും വാക്സിനേഷന് വേഗത്തിലാക്കാന്‍ തന്നെയാണ് ആരോഗ്യവകുപ്പും ലക്ഷമിടുന്നത്. എന്നാല്‍ ചൈന, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നതിനിടെയാണ് നിര്‍ണായക തീരുമാനം.