സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന സെക്രട്ടറി സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തോടെയുമാകും സമ്മേളനത്തിന്റെ കൊടിയിറക്കം.
രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ തയാറാക്കുന്ന പാനല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതി യോഗം ചേര്‍ന്നായിരിക്കും സെക്രട്ടറിയെ തിരഞ്ഞെടുക്കുക. കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പാണ്
യുവ മുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്കി പുതിയ സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും രൂപീകരിക്കാന്‍ ആണ് സിപിഎം നേതൃത്വത്തില്‍ ധാരണ. പിബി അംഗങ്ങളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിയാലോചനയിലാണ് പുതിയ കമ്മിറ്റികളെ സംബന്ധിച്ച് വ്യക്തവരുന്നത്. എ എ റഹീമും വി പി സാനുവും എം.വിജിനും സംസ്ഥാന സമിതിയിലേക്കും എം.സ്വരാജ്, ടി വി രാജേഷ് എന്നിവ4 സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുമെത്തിയേക്കും.
മന്ത്രി മുഹമ്മദ് റിയാസ് സെക്രട്ടറിയേറ്റിലേക്കെത്തുമെന്ന സാധ്യതയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല . 75 വയസ് മാനദണ്ഡം ബാധകമായവര്‍ക്ക് പുറമേ ചില മുതിര്‍ന്ന നേതാക്കളെയും സെക്രട്ടേറിയറ്റില്‍ നിന്നും സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആനത്തലവട്ടം ആനന്ദന്, പി കരുണാകരന്, കെ ജെ തോമസ്, എം എം മണി എന്നിവര്‍ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാകും.