നടിയെ ആക്രമിച്ച കേസ്; ചോദ്യംചെയ്യലിനായി കാവ്യ മാധവന് പുതിയ നോട്ടിസ് നൽകാൻ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് പുതിയ നോട്ടിസ് നൽകാൻ ക്രൈംബ്രാഞ്ച് നീക്കം. മുൻപ് രണ്ട് തവണ നോട്ടിസ് നൽകിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടിസ് നൽകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോകുന്നുവെന്നും നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യുമെന്നും എ ഡി ജി പി എസ് ശ്രീജിത്ത്‌ പറഞ്ഞിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കൂടുതൽ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ശബ്ദരേഖ ഉൾപ്പടെയാണ് കൈമാറിയത്. ദിലീപ് ഇന്നും എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചില്ല. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...