യൂറോകപ്പ് ഗോള്‍വേട്ടയില്‍ ക്രിസ്റ്റ്യാനോ; ഇരട്ടഗോളിലൂടെ പോര്‍ച്ചുഗലിന് 3-0ന്റെ ജയം

യൂറോകപ്പില്‍ ഇരട്ട ഗോളുകളോടെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പറങ്കിപ്പട തകര്‍ത്തത്. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറിയ കാഴ്ചയും ആരാധകരെ ആവേശത്തിലാക്കി.

മരണഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തികച്ചും ആധികാരിക ജയമാണ് നിലവിലെ ചാമ്ബ്യന്മാര്‍ നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ മുക്കാല്‍ സമയവും ഗോളടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ ഇരുടീമുകളും പാഴാക്കി. കളിയുടെ 84-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ റാഫേല്‍ ഗ്വറേയിറോയാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി ക്രിസ്റ്റ്യാനോ ടീമിന് രണ്ടാം ഗോള്‍ നല്‍കി. ഇതോടെ യൂറോകപ്പില്‍ തന്റെ 10-ാം ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ മിഷേല്‍ പ്ലാറ്റിനിയുടെ 9 ഗോളെന്ന നേട്ടം മറികടന്നു. ഇഞ്ച്വറി ടൈമില്‍ ബോക്‌സിനകത്തുനിന്നും തന്റെ രണ്ടാം ഗോളും അനായാസം നേടി ക്രിസ്റ്റ്യാനോ ടീമിന് 3-0ന്റെ ഗംഭീര ജയം നല്‍കി. രാജ്യത്തിനായി റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം ഇതോടെ 106 ആയി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മഹാപ്രളയത്തിന്റെ കഥ പറയാന്‍ വന്‍ താരനിര; ജൂഡ് ആന്റണി ചിത്രം ‘2018’ന്റെ ഫസ്റ്റ് ലുക്ക്

നാല് വര്‍ഷം മുമ്ബ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം '2018 EVERYONE IS A HERO' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ടൊവീനോ തോമസ്, അസിഫ് അലി,...

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...