ഞാനെങ്ങോട്ടും പോകുന്നില്ല; എന്‍റെ പേരുവെച്ച്‌​ ഇത്തരം ‘കളി’ തുടരുന്നത്​ അനുവദിക്കാനാവില്ല -റൊണാള്‍ഡോ

യുവന്‍റസില്‍നിന്ന്​ കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌​ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍​േഡാ. തന്‍റെ പേരു ചേര്‍ത്ത്​ പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത്​ കാണുന്നുണ്ടെന്നും അത്തരം വ്യാജവാര്‍ത്തകളില്‍ അടിസ്​ഥാനമില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ വിശദീകരണവുമായി രംഗത്തെത്തി.

ആധുനിക ഫുട്​ബാളിലെ അനിഷേധ്യ താരങ്ങളിലൊരാളായ റൊണാള്‍ഡോ യുവന്‍റസ്​ വിട്ട്​ പഴയ തട്ടകമായ റയല്‍ മഡ്രിഡിലേക്കോ ഫ്രഞ്ച്​ ലീഗില്‍ പി.എസ്​.ജിയി​ലേക്കോ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്​തമാകുന്നതിനടിയിലാണ്​ താരം ആ വാര്‍ത്തക​െളല്ലാം നിഷേധിച്ച്‌​ രംഗത്തുവന്നത്​. ‘ഞാന്‍ സ്വന്തം കര്‍ത്തവ്യത്തില്‍ എത്രമാത്രം ശ്രദ്ധ കേ​ന്ദ്രീകരിക്കുന്നയാളാണെന്ന്​ എന്നെ അറിയുന്നവര്‍ക്കെല്ലാം ബോധ്യമുണ്ടാകും. കുറച്ച്‌​ സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയുമെന്നതാണ്​ കരിയറിന്‍റെ തുടക്കം മുതല്‍ ഞാന്‍ അനു​വര്‍ത്തിച്ചുവരുന്ന നയം. അതേസമയം, ഈയിടെയായി പറയുന്നതും എഴുതുന്നതും കണക്കിലെടുക്കു​േമ്ബാള്‍ എനിക്ക്​ വിശദീകരണം നല്‍കേണ്ടത്​ അനിവാര്യമായി വന്നിരിക്കുന്നു’ -റൊണാള്‍ഡോ കുറിച്ചു. ​

‘വ്യക്​തിയും കളിക്കാരനുമെന്ന നിലയില്‍ എ​േന്നാടുള്ള അനാദരവിനപ്പുറം, എന്‍റെ ഭാവി സംബന്ധിച്ച്‌​ മാധ്യമങ്ങളില്‍ പ്രത്യക്ഷ​െപ്പടുന്ന കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തുന്ന ക്ലബുകളോടും അവരുടെ കളിക്കാരോടും സ്റ്റാഫിനോടു​മുള്ള അനാദരവായും കരുതുന്നു. എന്‍റെ പേരുവെച്ച്‌​ ഇത്തരം കളി തുടരാന്‍ ആളുകളെ അനുവദിക്കാനാവില്ലെന്ന്​ പറയാനാണ്​ ഞാന്‍ മൗനം ഭേദിക്കുന്നത്​. ഇനിയും എന്‍റെ ​ജോലിയിലും കരിയറിലും ശ്രദ്ധ നല്‍കി മുന്നോട്ടുപോകും. നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ക്കുവേണ്ടി പ്രതിബദ്ധതയോടെ തയാറെടുപ്പുകള്‍ നടത്തും. മറ്റെല്ലാം വെറുംവര്‍ത്തമാനങ്ങള്‍ മാത്രം.’- റൊണാള്‍ഡോ വ്യക്​തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...