പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമല്ല; വിനോദ് ദുവയ്ക്കെതിരെയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി

മുതിര്ന്ന മാധ്യമപ്രവര്ത്തകന് വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് സുപ്രീം കോടതി റദ്ദാക്കി .പ്രധാനമന്ത്രിക്കെതിരായ വിമര്ശനം രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

വടക്ക് കിഴക്കന് ഡല്ഹിയില് കഴിഞ്ഞ ഫെബ്രുവരിയില് നടന്ന കലാപത്തില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര സര്ക്കാരിനെയും ചോദ്യം ചെയ്ത് മാര്ച്ച്‌ 11ന് തന്റെ യുട്യൂബ് ചാനലില് പോസ്റ്റ് ചെയ്ത ഷോയുടെ പേരിലാണ് വിനോദ് ദുവയ്ക്കെതിരെ ഹിമാചല് പ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

മാധ്യമപ്രവര്ത്തകര്ക്ക് രാജ്യദ്രോഹ കേസില് നിന്ന് സംരക്ഷണം വേണം. സുപ്രീംകോടതിയുടെ കേദാര് സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കേസില് ജസ്റ്റീസ് യു.യു.ലളിത്, വിനീത് ശരണ് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരന്, ഹിമാചല് സര്ക്കാര് എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്. രാജ്യദ്രോഹത്തിന്റെ പരിധിയില് വരുന്ന കാര്യങ്ങളുള്പ്പെടുന്ന വിധി കേദാര് സിംഗ് കേസില് നടത്തിയിരുന്നുവെന്നും വിമര്ശനം എന്ന പേരില് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്ത്തു.

ഷോയിലെ പരാമര്ശങ്ങള് മതസ്പര്ദ്ധ വളര്ത്തുന്നതും വ്യാജ വാര്ത്ത പ്രചരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച്‌ പ്രാദേശിക ബിജെപി നേതാവ് അജയ് ശ്യാം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...