ക്വാഡ് നേതാക്കളുടെ നിര്‍ണായക യോഗം ഇന്ന്; ജോ ബൈഡനും മോദിയും പങ്കെടുക്കും

ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കുന്ന ക്വാഡ് യോഗത്തെ ലോകം ഉറ്റുനോക്കുന്നു.

ഇന്ന് വിര്‍ച്വലായാണ് യോഗം. ഇന്തോ- പസഫിക് മേഖലയില്‍ ഉണ്ടാവുന്ന സുപ്രധാന മാറ്റങ്ങള്‍ സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് തങ്ങളുടെ ആശയങ്ങള്‍ കൈമാറുന്നതിനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നതിനും ഉച്ചക്കോടി അവസരം ഒരുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

2021 സെപ്റ്റംബറിലാണ് ഇതിന് മുന്‍പ് യോഗം കൂടിയത്. യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന യോഗത്തെ ഉറ്റുനോക്കുകയാണ് ലോകം. യുഎന്നില്‍ റഷ്യയ്‌ക്കെതിരെയുള്ള പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നുവെങ്കിലും മറ്റു മൂന്ന് രാജ്യങ്ങള്‍ യുക്രൈനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി യോഗം ചേര്‍ന്നത്. സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ വച്ച്‌ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. വാക്‌സിന്‍ ഉല്‍പ്പാദനം, കണക്ടിവിറ്റി പ്രോജക്ടുകള്‍, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് ക്വാഡിന്റെ ആത്യന്തികമായ ലക്ഷ്യം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...