നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് നിർണായക യോഗം ചേരും. ഡൽഹിയിലാണ് യോഗം. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആര് നയിക്കുമെന്ന് തീരുമാനമാക്കുകയാണ് പ്രധാന അജണ്ട. ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ നാളെയോടെ തീരുമാനമുണ്ടായേക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരാണ് ഹൈക്കമാന്റുമായി ചർച്ച നടത്തുന്നത്. ഡി.സി.സി.കളിലെ അഴിച്ചുപണി, പ്രശ്നം കൂടുതൽ വഷളാക്കുമെന്ന നിലപാടും എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാന്റിനെ അറിയിക്കും.