ഒക്ടോബർ മാസത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതി 21.6 ശതമാനം ഇടിഞ്ഞ് 15.14 ദശലക്ഷം ടൺ അഥവാ പ്രതിദിനം 3.58 ദശലക്ഷം ബാരൽ (ബിപിഡി) ആയി കുറഞ്ഞു. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലാണ് വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏഴ് മാസമായി ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഏറ്റവും ഉയർന്ന ഇടിവ് രേഖപ്പെടുത്തുന്നത്.

ഒക്ടോബർ മാസത്തിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 21 ശതമാനായി കുറഞ്ഞു. എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി 53 ശതമാനം ഇടിഞ്ഞ് 1.65 ദശലക്ഷം ടണ്ണായി. അതേസമയം , ശുദ്ധീകരിച്ച ഉൽ‌പന്നങ്ങളുടെ കയറ്റുമതി ഒക്ടോബറിൽ 35.7 ശതമാനം ഇടിഞ്ഞ് 3.84 ദശലക്ഷം ടണ്ണായി. സെപ്റ്റംബറിൽ 4.80 ദശലക്ഷം ടണ്ണിൽ നിന്ന് 20 ശതമാനമായിരുന്നു ഇടിവ്.

മൊത്തം കയറ്റുമതിയുടെ പ്രധാന പങ്ക് ഡീസൽ കയറ്റുമതിയിൽ തുടർന്നെങ്കിലും പ്രതിവർഷം 24 ശതമാനം ഇടിഞ്ഞ് 2.37 ദശലക്ഷം ടണ്ണായി. 11.2 ശതമാനം ഇടിവ്.

പെട്രോളിന്റെ കയറ്റുമതി 19.8 ശതമാനം ഇടിഞ്ഞ് 797,000 ടണ്ണായി മാറി. അമേരിക്കയ്ക്കു ശേഷം ലോകത്ത് ഏറ്റവും കൂടുതൽ അണുബാധയുള്ള രാജ്യം ഇന്ത്യയാണ്.

എന്നാൽ ഫാക്ടറി പ്രവർത്തനം വർദ്ധിക്കുകയാണെന്നും അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ എണ്ണയുടെ ആവശ്യം ഉയരുമെന്നും മുംബൈയിലെ നിർമൽ ബാംഗ് കമ്മോഡിറ്റി ഗവേഷണ തലവനായ കുനാൽ ഷാ പറഞ്ഞു. ഒക്ടോബറിലെ ഇന്ത്യയുടെ ഫാക്ടറി പ്രവർത്തനം വളരെ വേഗത്തിലാണ് വികസിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...