കൊച്ചി: കൊച്ചി ശാസ്്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ക്യാമ്പസില്‍ മെഡിക്കല്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി കൊച്ചിന് ഷിപ്പ്യാഡ് ലിമിറ്റഡ് (സിഎസ്എല്‍) കുസാറ്റുമായി ധാരണാപത്രം ഒപ്പുവച്ചു. സിഎസ്എല്ലിന്റെ
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) പ്രോഗ്രാമിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പൂര്‍ത്തിയാക്കാന്‍ 23.75 ലക്ഷം രൂപ സിഎസ്എല്‍ ധനസഹായമായി നല്‍കും. കുസാറ്റ് രൂപീകരിച്ച സെക്ഷന്‍ 8 കമ്പനിയായ കുസാടെക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമാകുന്ന ഈ പദ്ധതി കമ്പനി ആക്റ്റ് 2013 (സെക്ഷന്‍ 135) ന്റെ ഷെഡ്യൂള്‍ vII ന് കീഴില്‍ ഉള്‍പ്പെടുന്നതാണ്.
പ്രാഥമിക ചികിത്സാ സൗകര്യങ്ങളടങ്ങുന്ന ഈ കേന്ദ്രം കാമ്പസില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്് പുറമെ പൊതു ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഒന്നാകും.
വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ സിഎസ്എല്‍ അസിസ്റ്റന്റ്് ജനറല്‍ മാനേജര്‍ സമ്പത്ത് കുമാര്‍ പി എന്‍ (സിഎസ്ആര്‍ ആന്റ് അഡ്മിന്), സിഎസ്ആര്‍ ഡെപ്യൂട്ടി മാനേജര്‍ യൂസഫ്് എ. കെ., പ്രോ- വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്, രജിസ്ട്രാര്‍ ഡോ. മീര വി., സിറ്റിക് ഡയറക്ടര്‍ ഡോ. സാം തോമസ്, റൂസ മാനേജിങ് ഡയറക്ടര്‍ ഡോ. മനോജ് എന്‍., എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.