കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കുസാടെക്ക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച സംരംഭകര്വ വികസന സെല്ലിന്റെ ഉദ്ഘാടനവും സംരംഭകത്വ ബോധവത്കരണ പരിപാടി ‘സ്റ്റാര്‍ട്ടപ്പ് സ്പോട്ട് ലൈറ്റ് സീരിസും’ നാളെ (13 മെയ്) നടക്കും. കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 10 മണിയക്ക് കേരള സംസ്ഥാന വ്യാവസായ വാണിജ്യ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രോ- വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍(പ്രൊഡക്ട്സ്) ആര്. പി പ്രശാന്ത്്, ഐക്യുഎസി ഡയറക്ടര്‍ ഡോ. കെ. ഗിരീഷ്കുമാര്‍, കൊച്ചി എസ്്ഐഡിബിഐ മാനേജര്‍ അനൂപ ബി, കുസാറ്റ് സിറ്റിക് ഡയറക്ടര്‍ ഡോ. സാം തോമസ്്സംരംഭകത്വ വികസന സെല്‍ കോഡിനേറ്റര്‍ ഡോ. സംഗീത കെ. പ്രതാപ് തുടങ്ങിയവര്‍ സംസാരിക്കും.
ജോബോയ് സഹസ്ഥാപകനും പ്രൊഡക്ട്സ് ഇംപ്രസ്.എഐ ഡയറക്ടറും 2018 സൂപ്പര്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ഏഷ്യ അവാര്‍ഡ് ജേതാവുമായ ജീസി വി. കാരിയില്‍, ടെക്നീഷ്യ സോഫ്റ്റ്വെയര് ടെക്നോളജീസ് പ്രൈവറ്റ്് ലിമിറ്റഡ് സിഇഒയും സഹസ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ് ഇന്നവോഷന്‍ ചലഞ്ച് ജേതാവ് ജോയ് സെബാസ്റ്റിയന്, ഗ്രീന്‍ വോംസ് വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാവകനും സിഇഒയും കേരള സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദ എന്ട്രപ്രേണര് അവര്‍ഡ്, 2020 ലെ ടിഐഇ കേരള സേഷ്യല്‍ എന്ട്രപ്രേണര് അവാര്‍ഡ് ജേതാവ് ജാബിര്‍ കാരാട്ട് തുടങ്ങിയവര്‍ സ്റ്റാര്‍ട്ടപ്പ് സ്പോട്ട് ലൈറ്റ് സീരിസിന് നേതൃത്വം നല്‍കും.