പാ​വ​റ​ട്ടി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ്: ഏ​ഴ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ര്‍​ത്ത് സി​ബി​ഐ കു​റ്റ​പ​ത്രം

തൃ​ശൂ​ര്‍ പാ​വ​റ​ട്ടി​യി​ല്‍ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഏ​ഴ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ര്‍​ത്ത് സി​ബി​ഐ കു​റ്റ​പ​ത്രം. ല​ഹ​രി വ​സ്‍​തു​ക്ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ​തി​ന് എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ഞ്ജി​ത്തി​നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദ്ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ അ​ട​ക്കം ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും നി​ര്‍​ദേ​ശ​മു​ണ്ട്. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പി.​കെ സാ​നു, എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി​ജോ ജോ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​വ​ട്ട​റി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഫൈ​സ​ല്‍, ചാ​വ​ക്കാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ സ​ന്ദീ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി ശി​പാ​ര്‍​ശ​യു​ണ്ട്.

2019 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നാ​ണ് ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യ മ​ല​പ്പു​റം സ്വ​ദേ​ശി ര​ഞ്ജി​ത്ത് മ​രി​ച്ച​ത്. ര​ഞ്ജി​ത്തി​ന് മ​ര്‍​ദ്ദ​ന​മേ​റ്റ​ന്നും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​ഹേ​ഷ്, സ്‍​മി​ബി​ന്‍, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നൂ​പ്, ജ​ബ്ബാ​ര്‍, ബെ​ന്നി, ഉ​മ്മ​ര്‍ സി​വി​ല്‍ ഓ​ഫീ​സ​ര്‍ നി​തി​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...