സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പ് ശ്രമിക്കുന്നുവെന്ന് കസ്റ്റംസ്. കൊഫെപോസ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന ജയിൽ ഡിജിപിയുടെ സർക്കുലറിനെതിരെ കസ്റ്റംസ് പരാതി നൽകി. കൊഫെപോസ സമിതിക്കാണ് കസ്റ്റംസ് പരാതി നൽകിയിരിക്കുന്നത്. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കും.
കഴിഞ്ഞ ദിവസം സ്വപ്നയുടെ ബന്ധുക്കളുടെ കൂടെ സന്ദർശനത്തിനായെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയിൽ അധികൃതർ തിരികെ അയച്ചിരുന്നു. ഇതിനെ തുടർന്നാണ് കസ്റ്റംസ് കൊഫെപോസ സമിതിയെ സമീപിച്ചത്.
കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലായ പ്രതികളെ ആരെങ്കിലും സന്ദർശിക്കുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഡിജിപിയുടെ സർക്കുലറിൽ പറയുന്നത്.