അജ്മൽ പി എ ||AUGUST 31,2021
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ഡെയ്ല്‍ സ്റ്റെയിന് ക്രിക്കറ്റിനോട് വിടപറഞ്ഞു. 38-ാം വയസിലാണ് താരം സമ്ബൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 20 വര്‍ഷം നീണ്ട കരിയറാണ് സ്റ്റെയിന് അവസാനിപ്പിച്ചത്.
കരിയറിന്റെ അവസാനം പരിക്ക് അലട്ടിയിരുന്ന താരത്തിന് നിരവധി മത്സരങ്ങള്‍ നഷ്ടമായിരുന്നു. 2021 ഐപിഎല്ലും പരിക്ക് മൂലം നഷ്ടമായി. സഹതാരങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം സ്റ്റെയിന് നന്ദി അറിയിച്ചു.
2004-ല്‍ ഇംഗ്ലണ്ടിനെതിരേ പോര്‍ട്ട് എലിസബത്തിലായിരുന്നു സ്റ്റെയിന്റെ അരങ്ങേറ്റം. 93 ടെസ്റ്റില്‍ രാജ്യത്തിനായി പന്തെറിഞ്ഞ വലംകൈയന്‍ പേസര്‍ 439 വിക്കറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു. 26 തവണ അഞ്ച് വിക്കറ്റ് നേട്ടവും അഞ്ച് തവണ 10 വിക്കറ്റ് നേട്ടവും പേരിലാക്കി.
125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും 47 ട്വന്റി-20 യില്‍ നിന്ന് 64 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ 699 വിക്കറ്റുകളാണ് താരത്തിന്റെ സമ്ബാദ്യം.