മികച്ച ഓസ്ട്രേലിയന്‍ താരങ്ങളിലൊരാളാണ് ഐപിഎല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ നായകന് കൂടിയായ ഡേവിഡ് വാര്‍ണര്‍. ഇത് കൂടാതെ ടികിടോക് വീഡിയോകളിലൂടെ താരത്തിന്റെ കുടുംബത്തെയും ആരാധകര്‍ക്ക് സുപരിചിതമാണ്.
ഇന്ത്യയില്‍ വാര്‍ണര്‍ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ അച്ഛന് ഡേവിഡ് വാര്‍ണറല്ല അദ്ദേഹത്തിന്റെ മകളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം. ഒരു ഇന്ത്യന്‍ താരത്തിന്റെ വലിയ ആരാധികയാണ് വാര്‍ണറുടെ മകള്‍. അത് മറ്റാരുമല്ല ഇന്ത്യന്‍ നായകന്‍തന്നെ. അച്ഛന് വാര്ണറെപ്പോലെയല്ല വിരാട് കോലിയെപ്പോലെയാകാനാണ് വാര്‍ണറുടെ മകളുടെ ആഗ്രഹം. അടുത്തിടെ ഒരു റേഡിയോ ചാറ്റില്‍ വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരുടെ രണ്ടാമത്തെ മകള്‍ ഇന്‍ഡി റയേയാണ് കോലിയുടെ വലിയ ആരാധിക. വാര്‍ണര്‍ക്ക് മൂന്ന് മക്കളാണ്. ഇവി മയേ(6) ഇന്‍ഡി റയേ(4) ഇസ്ല റോസ്(1).