ഡിസിസി പുനസംഘടനയില്‍ ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധം: കെ. സുധാകരന്‍

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. “ചര്‍ച്ച നടത്തിയിട്ടില്ല എന്ന് പറയുന്നത് അസത്യവും വാസ്തവ വിരുദ്ധവുമാണ്. വിമര്‍ശിക്കുന്നവര്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയപ്പോള്‍ ആരോടാണ് ചോദിച്ചിട്ടുള്ളത്? നാല് വര്‍ഷം കെപിസിസി വൈസ് പ്രസിഡന്റ് ആയിരുന്നിട്ട് എന്നോട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ സങ്കടമുണ്ട്,” സുധാകരന്‍ പറഞ്ഞു.

ഡിസിസി പുനസംഘടനയില്‍ ചര്‍ച്ച നടന്നിട്ടില്ല എന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദം തള്ളി വടകര എംപി കെ. മുരളീധരന്‍. “പുനസംഘടനയുമായി ബന്ധപ്പെട്ട് മുന്‍പില്ലാത്ത വിധം ചര്‍ച്ച നടന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കന്മാരുമായി സംസാരിച്ചിരുന്നു. ശിവദാസന്‍ നായര്‍ക്കും എ.പി. അനില്‍കുമാറിനും തിരുത്തി തിരിച്ചു വരാം,” മുരളീധരന്‍ പറഞ്ഞു.

“പുനസംഘടനയിലൂടെ കൂടുതല്‍ ജനകീയമായ മുഖം കോണ്‍ഗ്രസിന് ലഭിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണയാണ്. അതില്‍ കൂടുതല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായി കരുതുന്നില്ല. ഗ്രൂപ്പുകള്‍ എല്ലാ കാലത്തും ഉണ്ട്. അതൊരു യോഗ്യതാ മാനദണ്ഡമല്ല,” മുരളീധരന്‍ വ്യക്തമാക്കി.

“ഇപ്പോള്‍ നിയമിച്ചിട്ടുള്ള എല്ലാവരും ആ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യതയുള്ളവരാണ്. പലര്‍ക്കും പ്രായമായി എന്ന വിമര്‍ശനം വന്നു. പറയുന്നവരുടെ വയസ് ആരും ഇതുവരെ ചോദിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ്,” മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുരളീധരന് പിന്നാലെ പി.ടി തോമസും പുതിയ പട്ടികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. “ഗ്രൂപ്പിനേക്കാള്‍ പാര്‍ട്ടിക്ക് പ്രാധാന്യം നല്‍കുന്നതാണ് പ്രസിഡന്റ് പട്ടിക. രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും താത്പര്യങ്ങല്‍ സംരക്ഷിക്കുന്നതാണ് പട്ടിക,” പി.ടി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ആരോപണം. “ചര്‍ച്ച നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നു. ആദ്യം ചര്‍ച്ച നടത്താമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് ഒന്നും ഉണ്ടായില്ല. കൂടിയാലോചനകള്‍ ഇല്ലാതെയാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത്. എല്ലാം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്,” ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ശിവദാസന്‍ നായര്‍ക്കും അനില്‍കുമാറിനുമെതിരെ സ്വീകരിച്ച നടപടിയില്‍ രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ ഭരണഘടനാപരമായി മാത്രമെ അച്ചടക്ക നടപടി എടുക്കാവൂവെന്ന് ചെന്നിത്തല പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....