2 ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് ബാധിച്ച്‌ മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തല്‍

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് ബാധിച്ച്‌ മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തല്‍. കുത്തിവയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്ബോള്‍ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും കണ്ടെത്തല്‍. യുഎസ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മാത്രമല്ല, ഡെല്‍റ്റ വൈറസ് വകഭേദം ഏറ്റവും സാധാരണമായ വേരിയന്റായി മാറിയെന്നും പഠനത്തില്‍ കണ്ടെത്തിയതായും യുഎസ് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ആശുപത്രികള്‍, അത്യാഹിത വിഭാഗങ്ങള്‍, അടിയന്തര പരിചരണ ക്ലിനിക്കുകള്‍ എന്നിവയിലെത്തിയ രോഗികളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പുതിയ കണ്ടെത്തല്‍. കോവിഡ് വാക്‌സിനുകളുടെ തുടര്‍ച്ചയായ ഫലപ്രാപ്തിയെക്കുറിച്ചാണ് പഠനം. വാക്‌സിനേഷന്‍ എടുത്ത 86 ശതമാനത്തിലധികം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. എന്നാല്‍, 75 വയസിന് മുകളിലുള്ളവരില്‍ 76 ശതമാനം പേര്‍ക്കനും ആശുപത്രിവാസം ഒഴിവാക്കാനായെന്നുമാണ് പഠനം.

മോഡേണ വാക്‌സിന് മറ്റുള്ളവയേക്കാള്‍ 95 ശതമാനമാണ് ഫലപ്രാപ്തി. അതിനിടെ അമേരിക്കയില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. പ്രായമായവര്‍ക്കാണ് ആദ്യം നല്‍കുക. വാക്‌സിനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യ കുറഞ്ഞെന്നും ആശുപത്രിയിലാകുന്നവരുടെ എണ്ണം വളരെ കുറഞ്ഞെന്നുമാണ് കണ്ടെത്തല്‍.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...