രോഗികള്‍ കുറയുന്നു; നാളെ മുതല്‍ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും

കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും സ്‌കൂളുകള്‍ നാളെ മുതല്‍ ഘട്ടം ഘട്ടമായി തുറക്കും. ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ നാളെ ക്ലാസുകള്‍ ആരംഭിക്കും. 50 ശതമാനം വിദ്യാര്‍ഥികളുമായിട്ടായിരിക്കും ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാകപരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. അസമിലും സ്‌കൂളുകള്‍ തുറക്കുമെന്ന വിവരങ്ങള്‍ വന്നെങ്കിലും അവസാന നിമിഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു

ഡല്‍ഹിയില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്നത്. ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിനാണ് ആരംഭിക്കുക. തമിഴ്‌നാട്ടിലും ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും. കോളജുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊഴികെ എല്ലാവര്‍ക്കും സാധാരണ നിലയില്‍ ക്ലാസുകള്‍ നടത്തും. രാജസ്ഥാനിലും ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടരും.

തെലങ്കാനയില്‍ എല്ലാ സ്‌കൂളുകളും കോളജുകളും കോച്ചിംഗ് സെന്ററുകളും മധ്യപ്രദേശില്‍ ആറുമുതല്‍ 12 വരെയുള്ള ക്ലാസുകളും നാളെ ആരംഭിക്കും. പുതുച്ചേരിയില്‍ രാവിലെയും വൈകീട്ടും രണ്ടു ഷിഫ്റ്റുകളായാണ് ക്ലാസുകള്‍. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് നാളെ ആരംഭിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...