ഗ്രീക്ക് ഗോള്‍ഡന്‍ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയില്‍ ഇടം നേടി ദീപിക പദുക്കോണ്‍
ആഗോള സെലിബ്രിറ്റികള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്നും ദീപിക മാത്രമാണ് ഉള്ളത്.
ഗ്രീക്കില്‍ ഉത്ഭവിച്ച ഗോള്‍ഡന്‍ റേഷ്യോ എന്ന കണക്കിന് പ്രകാരം ലോകത്തെ സുന്ദരികളെ തെരഞ്ഞെടുക്കുന്ന മത്സരത്തില്‍ ടെയ്ലര് സ്വിഫ്റ്റ്, സെന്‍ഡായ, ജംഗ് ഹൂയോണ്‍ തുടങ്ങിയവര്‍ ലിസ്റ്റില്‍ ഉണ്ട്.
ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ 94.52% എന്ന ഗോള്‍ഡന്‍ റേഷ്യോ സ്കോറോടെ ജോഡി കോമര് ആണ് ഒന്നാമത്. 94.37% സ്കോറോടെ സെന്‍ഡായ, 94.35% നേടി ബെല്ല ഹഡിഡ്, 92.44% നേടി ബിയോണ്‍സ്, 91.81% സ്കോറോടെ അരിയാന ഗ്രാന്‍ഡെ, 91.64% സ്വന്തമാക്കി ടെയ്ലര് സ്വിഫ്റ്റ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ലിസ്റ്റില്‍ 91.22% സ്കോറില്‍ ഒമ്ബതാം സ്ഥാനമാണ് ദീപിക പദുക്കോണിന്. പത്താം സ്ഥാനത്താണ് സ്ക്വിഡ് ഗെയിം നടി ജംഗ് ഹൂയോണ്‍ ഉള്ളത്.