ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഉള്‍പ്പെടെയുള്ളദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിഫ ലോകകപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വൈകാതെ തന്നെ ഖത്തറിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാന്‍ 2022 ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ ലോകകപ്പിന്റെ ഇത്തവണത്തെ ട്രോഫി അനാവരണം ചെയ്യാന്‍ ദീപികയെ നിയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

നിലവില്‍ പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മത്സരം ഡിസംബര്‍ 18നാണ് നടക്കുക. ഖത്തറിലെ ലൂസൈല്‍ ഐക്കോണിക്ക് സ്‌റ്റേഡിയത്തിലായിരിക്കും മത്സരം. അന്നേദിവസമായിരിക്കും ട്രോഫി അനാവരണം ചെയ്യുകയെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമായാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രി കൂടിയായിരിക്കും ദീപിക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...