ഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. വിഷയത്തില്‍ നാളെ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.
നാളത്തെ യോഗത്തില്‍ ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കണം. വൈക്കോല്‍ കത്തിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്കി. വാഹനങ്ങള്‍ക്കും, നിര്‍മാണവ്യവസായ മേഖലകളിലും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളില്‍ തീരുമാനമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി.
രൂക്ഷ വിമര്‍ശനമാണ് ഡല്‍ഹി സര്‍ക്കാരിനെതിരെ സുപ്രിം കോടതി ഉന്നയിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ പിരിക്കുന്ന നികുതി പണത്തില്‍ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു