ഡല്‍ഹിയിലെ വായു മലിനീകരണ വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
വായു മലിനീകരണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ കോടതി പരിശോധിക്കും.
കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് ദേശീയ പ്രാധാന്യമുള്ളതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് നിര്‍മാണം. രാജ്യതലസ്ഥാന പ്രദേശത്തെ മറ്റ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വിലക്ക് തുടരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.