ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയം സ്വന്തമാക്കി. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി വിജയലക്ഷ്യം മറികടന്നത്. 41 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണിങ് വിക്കറ്റില്‍ ഷായും വാര്‍ണറും ചേര്‍ന്ന് 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പഞ്ചാബ് കിംഗ്സിന് തുടക്കം തന്നെ പിഴച്ചു. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെയും മികച്ച ഫോമിലുള്ള ലിയാം ലിവിംഗ്സ്റ്റണിന്റെയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.
32 റണ്‍സെടുത്ത് ജിതേഷ് ശര്‍മയും 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും മാത്രമാണ് പഞ്ചാബ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ഇവര്‍ക്ക് പുറമേ ടീമില്‍ രണ്ടക്കം കടന്നത് ഷാരൂഖ് ഖാനും രാഹുല്‍ ചാഹറും മാത്രം. ഇരുവരും 12 റണ്‍സ് വീതം പഞ്ചാബ് സ്കോര്‍കാര്‍ഡില്‍ സംഭാവന ചെയ്തു.
ഡല്‍ഹി നിരയില്‍ മിച്ചല്‍ മാര്‍ഷിന് പകരം സര്‍ഫ്രാസ് ഖാന് ടീമിലേക്ക് എത്തിയപ്പോള്‍ പഞ്ചാബിന് വേണ്ടി ഒഡിയന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസ് ടീമിലേക്ക് വന്നു
ജയത്തോടെ ആറ് പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. കളിയില്‍ നിന്ന് ആറ് പോയിന്റുള്ള പഞ്ചാബ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.