ഡല്‍ഹി: പുതിയ ഐ.ടി ഇന്റര്‍മീഡിയറി ചട്ടം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ട്വിറ്ററിനെ അതി രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി.കമ്ബനിയുടെ സാധാരണ കരാര്‍ ഉദ്യോഗസ്ഥനെ ചീഫ് കംപ്ലയന്‍സ് ഓഫീസറായി നിയമിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഹൈക്കോടതിയുടെ അതൃപ്തിക്ക് കാരണമായത്. സത്യവാങ്മൂലം അംഗീകരിക്കാന്‍ ആവില്ലെന്ന് പറഞ്ഞ ജസ്റ്റിസ് രേഖാ പാലി പുതിയ സത്യവാങ്മൂലം നല്‍കാനും ഇത് അവസാന അവസരമാണെന്നും പറയുന്നു.
ചീഫ് കംപ്ലയന്‍സ് ഓഫിസര്‍, റസിഡന്റ് ഗ്രീവന്‍സ് ഓഫിസര്‍ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. നോഡല്‍ ഓഫിസറെ നിയമിക്കാന്‍ വൈകുന്നതിന്റെ കാരണവും അറിയിക്കാനാവശ്യപ്പെട്ട കോടതി ഈ പദവിയില്‍ എന്ന് നിയമനം നടത്തുമെന്ന് അറിയിക്കാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയം ആഗസ്റ്റ് 6ന് വീണ്ടും പരിഗണിക്കും.