ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.

 

ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ പുതുതായി കൂട്ടിച്ചേര്‍ത്തത്.വിദേശ സംഭാവനാ ചട്ടത്തിന്റെ മുപ്പത്തിയഞ്ചാം വകുപ്പു പ്രകാരമുള്ള കുറ്റവും ചേര്‍ത്തിട്ടുണ്ട്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

നേരത്തെ മുഹമ്മദ് സുബൈറിനെതിരെ മത വികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.മുഹമ്മദ് സുബൈര്‍ തെളിവ് നശിപ്പിച്ചു എന്നും ഗൂഢാലോചന നടത്തിയെന്നും പോലിസ് ആരോപിച്ചു. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുബൈറിനെ ഇന്നു കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും,റിമാന്‍ഡ് ചെയ്യണമെന്നുമാണ് പോലിസിന്റെ ആവശ്യം. അതേസമയം സുബൈര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

1983ലെ ‘കിസി സേ ന കഹാ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച്‌ നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വന്‍ മുന്നേറ്റം: ഡിബിഎസ് ചികിത്സയ്ക്ക് ആധുനിക ന്യൂറോനേവ് എം.ഇ.ആര്‍ സാങ്കേതികവിദ്യ ദക്ഷിണേഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി – മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

ഇടത്ത് നിന്ന് വലത്തേക്ക്, ഡോ. അനുപ് ആർ വാര്യർ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ആസ്റ്റർ മെഡ്സിറ്റി , ഡോ. ആശ കിഷോർ, സീനിയർ കൺസൾട്ടന്റ്,ന്യൂറോളജി ആൻഡ് മൂവ്മെന്റ് ഡിസോർഡർ ,ഫർഹാൻ യാസിൻ,...

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ജബല്‍പൂരിലുള്ള നിര്‍മലിന്റെ ഭാര്യ...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. എന്ത് ചെയ്താലും കുഴപ്പമുണ്ടാക്കുന്നുവെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നു. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ...