ആശ്വസമായി മഴ; ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ കുറവ്

ഡല്‍ഹി: കഴിഞ്ഞ കുറച്ചു നാളുകളായി ഡല്‍ഹിയെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്ന അന്തരീക്ഷ മലിനീകരണത്തില്‍ കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാരം മോശം വിഭാഗത്തില്‍ നിന്ന് ‘മിതമായ’ വിഭാഗത്തിലേക്ക് ഉയര്‍ന്നു.

വ്യാഴാഴ്ച ഡല്‍ഹിയിലെ വായു ഗുണനിലവാരം 258 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന് 139 രേഖപ്പെടുത്തിയതിന് ശേഷം ഡല്‍ഹിയിലെ ഏറ്റവും മികച്ച വായു നിലവാരമാണിത്.

കഴിഞ്ഞ ദിവസം ആരംഭിച്ച മഴയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ വായുമലിനീകരണ തോത് കുറഞ്ഞു വന്നത്. നോയിഡയിലെ വായു നിലവാരം എ.ക്യൂ.ഐ 110-ല്‍ ‘മിതമായ’ വിഭാഗത്തില്‍ തുടരുന്നു.

ശനിയാഴ്ച രാത്രിയോടെ ഇടിമിന്നലോട് കൂടിയ മഴ പെയ്തതിനാല്‍ ഡല്‍ഹി നഗരത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളക്കെട്ടിന് സാക്ഷ്യം വഹിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ പുല്‍ പെഹ്ലാദ് പൂരിലെ അടിപ്പാത മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി. കനത്ത മഴയെത്തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡവാലി അടിപ്പാതയിലും വെള്ളക്കെട്ടുണ്ടായി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...