ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കും; 9 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് മാത്രം

ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ (സെപ്റ്റംബര്‍ 1, ബുധനാഴ്ച) ആരംഭിക്കും. 9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കായാണ് ഇന്ന് മുതല്‍ വീണ്ടും സ്‌കൂളുകള്‍ തുറക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയെയും സ്‌കൂളിലെത്തിയുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ പല സ്‌കൂളുകളും സ്ഥിതി എങ്ങനെ പുരോഗമിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കുകയാണ്.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും പോലെ തന്നെ നീണ്ട അടച്ചുപൂട്ടലിന് ശേഷമാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ വീണ്ടും തുറക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള എല്ലാ സ്‌കൂളുകളും, കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും സെപ്റ്റംബര്‍ ആദ്യ ദിനം മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അതനുസരിച്ച്‌ ഒരു ക്ലാസ് മുറിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാകാന്‍ പാടില്ല, നിര്‍ബന്ധിത തെര്‍മല്‍ സ്‌ക്രീനിംഗ്, ഉച്ചഭക്ഷണ ഇടവേളയിലെ ക്രമീകരണങ്ങള്‍, ഇരിപ്പിട ക്രമീകരണം, അതിഥി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, കോവിഡ് -19 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അധ്യാപകേതര ജീവനക്കാര്‍ എന്നിവരെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല, ഡിഡിഎംഎ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, വിവിധ സ്‌കൂളുകളില്‍ ഇപ്പോള്‍ നടക്കുന്ന വാക്‌സിനേഷന്‍ സെന്ററുകളും റേഷന്‍ വിതരണവും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തുടരും.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞയാഴ്ച ട്വിറ്ററില്‍ പറഞ്ഞത് ‘ടീം എജ്യുക്കേഷന്‍’ സ്‌കൂളുകള്‍ സുരക്ഷിതമായി വീണ്ടും തുറക്കാന്‍ തയ്യാറാണെന്നാണ്. ഉചിതമായ രീതിയില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ‘ശരിയായ സമയം’ ഇതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (കങഅ) പറഞ്ഞിരുന്നു.

ഡല്‍ഹിക്ക് പുറമേ, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി മറ്റ് അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സെപ്റ്റംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്ന് 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സെപ്റ്റംബര്‍ 8 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ സ്‌കൂളുകള്‍ തുറന്ന ചില സംസ്ഥാനങ്ങളില്‍ കുട്ടികളില്‍ രോഗബാധ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് കുട്ടികളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പഞ്ചാബിലാണ്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 9.6 ശതമാനം വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...