തിരുവനന്തപുരം : എറണാകുളം കിഴക്കമ്ബലത്ത് നടത്തിയ ആക്രമണത്തിന്‍്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്‍്റെ നിര്‍ദേശം.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ക്രിമിനലുകളെ നിരീക്ഷണത്തില്‍ നിര്‍ത്താനാണ് നിര്‍ദേശം. സോണല്‍ ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍, ജില്ല പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് ചുമതല. വിവരശേഖരണത്തിന് തൊഴില്‍ വകുപ്പിന്‍്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡിജിപി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്താനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ പുരോഗമിക്കുന്നു.പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 7,674 സാമൂഹിക വിരുദ്ധരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിലെ റെയ്ഡില്‍ 3245 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയമപ്രകാരം 175 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ നടപടികള്‍ തുടരാന്‍ പോലീസ് മേധാവി നിര്‍ദേശം നല്കി.