സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കി ധര്‍മജന്‍ ബോള്‍ഗാട്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി. വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ ഐ സി സി സെക്രട്ടറി പി വി മോഹനനുമായി ധര്‍മ്മജന്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ വിജയസാദ്ധ്യത ചര്‍ച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതില്‍ അന്തിമ തീരുമാനമായില്ല.

സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലേക്കാണ് ധര്‍മജനെ പ്രധാനമായും പരിഗണിക്കുന്നത്. രണ്ടിടത്തും വിജയസാദ്ധ്യത ശക്തമല്ലെന്നാണ് വിലയിരുത്തല്‍. ബാലുശ്ശേരിയിലാണ് ധര്‍മജനെ ആദ്യം മുതല്‍ പരിഗണിക്കുന്നത്. ദളിത് സംവരണ മണ്ഡലമാണ് ബാലുശ്ശേരി. മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധമുണ്ടെന്ന് ധര്‍മജന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ദളിത് കോണ്‍ഗ്രസ് അടക്കം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധര്‍മജന്റെ വിജയസാദ്ധ്യത കോണ്‍ഗ്രസ് പരിശോധിച്ച്‌ വരികയാണ്. രാഹുല്‍ ഗാന്ധിയുടെ ടീം തന്നെയാവും ഇതും വിലയിരുത്തുക.

നിലവില്‍ ബാലുശ്ശേരി സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തില്‍ സിപിഎമ്മിനുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. ബാലുശ്ശേരിയില്‍ മത്സരിക്കണമെന്ന് ഇത്തവണ കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ധര്‍മ്മജനെ വൈപ്പിനില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഇത് കുറച്ച്‌ കൂടി വിജയസാദ്ധ്യത കൂടുതലുളള മണ്ഡലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിക്കാരനെന്ന ആനുകൂല്യവും ധര്‍മജന് വൈപ്പിനില്‍ ലഭിക്കും. മണ്ഡലമേതായാലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് ധര്‍മജന്റെ നിലപാട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...