പരസ്യങ്ങളിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ വഞ്ചിതരാകുന്നതിൽ മാധ്യമങ്ങൾക്കും പങ്കില്ലേ ?

പരസ്യങ്ങളിൽ ആകൃഷ്ടരായി ഒട്ടുമിക്ക ഉത്പന്നങ്ങളും വാങ്ങിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ചും തങ്ങൾക്ക് പ്രിയപ്പെട്ട സിനിമ താരങ്ങൾ ഉൾപ്പെടുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട. മോഹ വാഗ്ദാനത്താൽ എത്ര വിലകൊടുത്തും ഉപഭോക്താക്കൾ അത് വാങ്ങിക്കുക തന്നെ ചെയ്യും. പലപ്പോഴും ഉപയോഗ ശേഷം മാത്രം ആയിരിക്കും അമളിപ്പറ്റിയ കാര്യം നാം തിരിച്ചറിയാറ്.

പരസ്യത്തിലൂടെ വ്യാജപ്രചരണം നടത്തിയതിന് പ്രമുഖ ബ്രാൻഡായ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും എതിരെ കേസ് രെജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പിഴ ചുമത്തിയിരിക്കുകയാണ്. പതിനായിരം രൂപയാണ് അനൂപ് മേനോൻ പിഴ അടയ്‌ക്കേണ്ടത്. ഉത്പന്നം വിറ്റ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുടി വളരുമെന്ന മോഹന വാഗ്ദാനത്തിൽ മയങ്ങി ക്രീം വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്തതിനെ തുടര്‍ന്ന് പരാതിക്കാരൻ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി വന്നത്. ഞമനേങ്ങാട് വൈലത്തൂര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ഫ്രാന്‍സിസ് വടക്കനാണ് പരാതിക്കാരൻ. അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ഈ ഉല്പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമാണ് താരം പറഞ്ഞത്. ഉത്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാന്‍ നിര്‍മാതാവിനും കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇങ്ങനെയുള്ള വാർത്തകൾ പലയിടത്തായി പുറത്ത് വരുമ്പോഴും ഭൂരിഭാഗം ജനങ്ങളും ഇക്കാര്യം അറിയാറില്ല. ഇത്തരം വാർത്തകൾക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാറില്ലാ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ വഞ്ചിതരാകുന്ന ഇത്തരം കേസുകളിൽ മാധ്യമങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. പൊതുവെ ഇത്തരം കേസുകളിൽ നടപടി എടുക്കാനുള്ള സാധ്യതയും കുറവാണ്. നടപടിയെടുത്താൽ തന്നെ ഒട്ടുമിക്ക മാധ്യമങ്ങളും അത് മറച്ചുവെയ്ക്കും. നിലവിലെ സാഹചര്യത്തിൽ പ്രശ്നത്തിന്റെ പ്രാധാന്യം മനസിലാക്കി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ചാൽ മാത്രമേ ഈ വിഷയത്തിൽ ഒരുപരിധി വരെ പരിഹാരം കാണാൻ സാധിക്കു. അതും മാധ്യമങ്ങളുടെ സഹായത്തോടെ…..

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...