ഡയഗണ്‍ കാര്‍ട്ടിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

: കൊച്ചി: മലയാളി ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പ് ഡയഗണ്‍ കാര്‍ട്ടിലൂടെ diaguncart.com ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുന്നു. ടിഎന്‍ആര്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിന്റെ ഏഴ് വ്യത്യസ്ത മോഡലുകളാണ് ഡയഗണ്‍ കാര്‍ട്ടിലൂടെ അവതരിപ്പിക്കുന്നത്.

ഈസി ചാര്‍ജിങ്ങ് ടെക്‌നോളജി, റിവേര്‍സ് ഗിയര്‍, സ്പീഡ് ലോക്ക്,കീ ലെസ് എന്‍ട്രി, ട്യൂബ് ലെസ് ടയേര്‍സ്, സെന്റര്‍ ലോക്ക്, ആന്റി തെഫ്റ്റ് അലാം സിസ്റ്റം, മൊബൈല്‍ ചാര്‍ജിങ്ങ് പോര്‍ട്ട് തുടങ്ങിയ നിരവധി സവിശേഷതകൾ അടങ്ങിയ ഈ മോഡലുകൾക്ക് ഒറ്റതവണ ചാര്‍ജ്ജിങ്ങിൽ 75 മുതൽ 200 കി.മീ വരെ മൈലേജ് ലഭിക്കുന്നുണ്ട്. 70,000/- രൂപ മുതല്‍ 1,35,000/- രൂപ വരെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില.

‘പെട്രോള്‍, ഡീസല്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായിട്ടാണ് ടി എന്‍ ആര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡയഗണ്‍ കാര്‍ട്ടിലൂടെ വിപണിയിൽ എത്തിക്കുന്നത് എന്ന് ‘ ഡയഗണ്‍കാര്‍ട്ട് സിഇഒ ജിജി ഫിലിപ്പ് വ്യക്തമാക്കി. വാഹനം വാങ്ങുവാൻ ഷോറൂമികളിലേക്ക് പോകാതെ തന്നെ ഒറ്റ ക്ലിക്കിൽ ഡയഗൺകാർട്ടിലൂടെ ഇലക്ട്രിക് സ്കൂട്ടറുകൾ വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...