നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രതിയും നടനുമായ ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹരജി ഈ മാസം 10 ന് കോടതി പരിഗണിക്കും.കൊച്ചിയിലെ വിചാരണ കോടതിയാണ് ഹരജി പരിഗണിക്കുന്നത്.ദിലീപ് സാക്ഷികളെ സ്വാധീനീക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ കുറ്റസമ്മതത്തിന് തയ്യാറായി മാപ്പു സാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ച് കേസിലെ 10ാം പ്രതി വിഷ്ണു സമര്‍പ്പിച്ച ഹരജിയും അന്നേ ദിവസം കോടതി പരിഗണിക്കും. അതേ സമയം കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി.ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിക്കുകയും മറ്റ് അഭിഭാഷകര്‍ ക്വാറന്റൈനിലാകുകയും ചെയ്തതോടെയാണ് സാക്ഷി വിസ്താരം നിര്‍ത്തിവെയ്ക്കാന്‍ കോടതി തീരുമാനിച്ചത്