കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ക്രൈം ബ്രാഞ്ച് കേസില്‍ നടന് ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കും.
ക്രൈം ബ്രാഞ്ചിന്‍്റെ ഈ ആവശ്യം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണുകള്‍ ദിലീപിന്‍്റെ അഭിഭാഷകര്‍ കോടതിക്ക് കൈമാറി.
ശബ്ദ പരിശോധന ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഫോണുകള്‍ ആലുവ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്. ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ കീഴ്ക്കോടതി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് ദിലീപിന്റേയും സഹോദരന്റേയും സഹോദരി ഭര്‍ത്താവിന്റേയും ആറ് ഫോണുകള്‍, നടിയെ ആക്രമിച്ച കേസിന്‍്റെ വിചാരണ പുരോഗമിക്കുന്ന ആലുവ കോടതിയില്‍ സമര്‍പ്പിച്ചത്.