ദില്ലി ചലോ മാർച്ച് ; സമരക്കാര്‍ക്ക് നേരെ അതിക്രമവുമായി പോലീസ്

കർഷക ബില്ലിനെതിരായ ദില്ലി ചലോ മാർച്ചിൽ സമരക്കാർക്കെതിരെ കണ്ണീർവാതക പ്രയോഗവുമായി ഡൽഹി പോലീസ്. കസ്റ്റഡിയിലെടുക്കുന്ന കർഷകരെ പാർപ്പിക്കാൻ താൽകാലിക ജയിലുകൾക്കായി 9 സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം സർക്കാർ തള്ളി. സമരത്തിൽ പങ്കെടുക്കുന്ന കർഷകർ ജന്തർമന്തറിൽ എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ജന്തർ മന്തറിനു ചുറ്റുമുള്ള റോഡുകളിൽ നാലിടത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

കർഷകരുമായി ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അതേസമയം സമരം തുടരാനാണ് കർഷകരുടെ തീരുമാനം. ഇന്നലെയും ഇന്നുമായാണ് വിവിധ ക൪ഷക സംഘടനകൾ ദില്ലി ചലോ മാ൪ച്ച് നടത്തുന്നത്. ക൪ഷകരെ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ഇടങ്ങളിൽ തടഞ്ഞത് സംഘ൪ഷത്തിന് ഇടയാക്കിയിരുന്നു. കർഷകർക്കെതിരെയുള്ള നടപടികൾക്കൊപ്പം നിൽക്കരുതെന്ന് ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛന്ദ രംഗത്തെത്തിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....