പ്രശസ്ത സംവിധായകന് കെ.എസ് സേതുമാധവന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ ആയിരുന്നു അന്ത്യം.
90 വയസായിരുന്നു.
മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കമല്ഹാസന് ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, അഴകുള്ള സെലീന, കടല്‍പ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകള്‍ സംവിധാനം ചെയ്തു. വേനല്‍ക്കിനാവുകള്‍ എന്ന സിനിമയാണ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ചലച്ചിത്ര ലോകത്ത് നല്കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 960-ല്‍ വീരവിജയ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധാകനാകുന്നത്. ആദ്യ മലയാള ചിത്രം മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച ജ്ഞാനസുന്ദരിയാണ്.