ബില്‍ക്കിസ് ബാനു കേസിലെ ഒരാളെ പോലും വെറുതെ വിടരുത്; ഖുശ്ബു

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ കുറ്റവാളികളുടെ മോചനം മനുഷ്യരാശിക്ക് അപമാനമാണെന്ന് നടിയും തമിഴ്‌നാട്ടിലെ ബിജെപി നേതാവുമായ ഖുശ്ബുവിന്റെ ട്വീറ്റ്.
ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണം. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലും വെറുതെ വിടരുത്. അങ്ങനെ ചെയ്താല്‍ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമായിരിക്കുമെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു. പ്രതികളെ ജാമ്യത്തില്‍ വിട്ട നടപടിയില്‍ ബിജെപി നേതാക്കളാരും പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ബലാത്സംഗം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത് ആത്മാവിനേറ്റ മുറിവുമായി ജീവിക്കേണ്ടിവന്ന സ്ത്രീയോടുള്ള നീതികേടാണിത്. ബില്‍ക്കിസ് ബാനു അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായി ഈ കാലഘട്ടത്തില്‍ പിന്തുണ ആവശ്യമാണ്.’ എന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.
ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാംത്സം?ഗം ചെയ്ത കേസിലെ 11 കുറ്റവാളികളെ വെറുതെ വിട്ട ?ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയയിലെ 420 പേര്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...