നായകളെ ആരാധിക്കാന്‍ വേണ്ടി മാത്രമായി ഒരു ക്ഷേത്രം

നായകളെ ആരാധിക്കാന്‍ വേണ്ടി മാത്രമായി ഒരു ക്ഷേത്രം കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും അങ്ങനെ ഒന്നുണ്ട്, അതും ഇന്ത്യയിൽ തന്നെ. കര്‍ണാടകയിലെ ചന്നപട്ടണം എന്ന നഗരത്തിലാണ് ഈ വ്യത്യസ്ത ക്ഷേത്രം ഉള്ളത്. നായകളെ സ്‌നേഹിക്കുന്നവര്‍ക്ക് ചന്നപട്ടണ നഗരത്തിലെ അഗ്രഹാര വലഗരഹള്ളിയിലെ ഈ ക്ഷേത്രത്തിലേക്ക് പോകാം. ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ഗ്രാമത്തിലെ രണ്ട് നായ്ക്കളെ ഒരിക്കല്‍ കാണാതായി. ഗ്രാമത്തിലെ പ്രധാന ദേവതയായ കെപമ്മ ദേവിക്കായി ക്ഷേത്രം നിര്‍മ്മിച്ച വ്യവസായി കാണാതായ നായകള്‍ക്ക് വേണ്ടിയും ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. വ്യവസായിയുടെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടെന്നും, ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല, ക്ഷേത്രം പണിയുന്നത് മൂലം ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുമെന്നും വ്യവസായി വിശ്വസിച്ചു.

ക്ഷേത്രം പണിയുന്നതിനെ കുറിച്ച്‌ മറ്റൊരു കഥയുമുണ്ട്. കാണാതായ ആ രണ്ട് നായ്ക്കളെ കണ്ടെത്താന്‍ ദേവി ആ വ്യക്തിയോട് ആവശ്യപ്പെട്ടുവെന്നും, എന്നാല്‍ അതിന് കഴിയാതായപ്പോള്‍, പകരം ഒരു ക്ഷേത്രം പണിതുവെന്നുമാണ് പറയുന്നത്. ഗ്രാമീണര്‍ ഈ ക്ഷേത്രത്തില്‍ വളരെയധികം വിശ്വസിക്കുന്നുണ്ട്. ഒരു അവതാരമെന്ന നിലയില്‍ നായ്ക്കള്‍ക്ക് സമൂഹത്തിലെ എല്ലാ തെറ്റുകളെയും തിരുത്താനാവുമെന്നാണ് ഇവിടുത്തെ ഗ്രാമീണര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഗംഭീര ഉത്സവവും നടത്താറുണ്ട്. ഉത്സവത്തിന് ക്ഷേത്രത്തില്‍ ആടുകളെ ബലിയര്‍പ്പിക്കുകയും ഗ്രാമത്തിലെ എല്ലാ നായ്ക്കള്‍ക്കും അത് ഭക്ഷണമായി നല്‍കുകയും ചെയ്യും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...