ഡോളര്‍ കടത്ത് കേസില്‍ കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. എന്നാല്‍ ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ജലീലിന് ബന്ധമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോളര്‍ കേസ് എന്ന് നമ്മള്‍ വിളിക്കുന്നത് ഒരു കേസല്ല, നിരവധി കേസുകളുണ്ടെന്നും സുമിത് കുമാര്‍ ചൂണ്ടിക്കാട്ടി. അത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഓരോ ഭാഗം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...