പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്താനൊരുങ്ങിയപ്പോള്‍ ട്വിറ്റര്‍ വരെ കൂടെപ്പോന്നു. ഫെബ്രുവരി 19ന് അര്‍ദ്ധരാത്രിയോടെ ഒ.ടി.ടി റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങിലെത്തി. മലയാളം പോലെ താരതമ്യേന ഹൈപ്പ് കുറഞ്ഞ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ചിത്രം ട്വിറ്ററില്‍ ഇന്ത്യന്‍ ട്രെന്‍ഡിങ് ആയതോടെ മലയാളികളും ആവേശത്തിലാണ്.

ജോര്‍ജ്ജ് കുട്ടിയും കുടുംബവും രണ്ടാമതും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ചെയ്യുന്നു എന്നാണ് മിക്ക ആരാധകര്‍ക്കും പരിഭവം പറയാനുള്ളത്. ‘ദൃശ്യം’ ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിനോടും ആളുകളുടെ പ്രതികരണം.

ആദ്യഭാഗത്തേക്കാള്‍ ട്വിസ്റ്റും കാമ്പും ഉള്ള ചിത്രമാണ് രണ്ടാം ഭാഗം എന്ന് ചിലര്‍ പറയുമ്പോള്‍ ജീത്തു ജോസഫെന്ന സംവിധായകന്‍റെ ബ്രില്യന്‍സാണ് ചിത്രത്തില്‍ എന്നാണ് മറുവിഭാഗത്തിന്‍റെ അവകാശവാദം. മോഹന്‍ലാല്‍ എന്ന നടന്‍റെ നഷ്ടമായ മുഖഭാവങ്ങളിലെ വൈകാരികതയുടെ തിരിച്ചുവരവാണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.

സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റവും പോകുന്ന ജോർജ് കുട്ടിയും, അഭിമാനപ്രശ്‌നമായ കേസ് എങ്ങനെയും തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയ പൊലീസും തമ്മിലുള്ള കളിയാണ് ചിത്രത്തിലെ പ്രമേയം. ഒന്നാം ഭാഗത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ ആ കളിയിൽ ഇരുകൂട്ടരും വിജയിക്കുന്നുണ്ടെന്നും പറയാം. മാത്രവുമല്ല, വേണമെങ്കിലൊരു മൂന്നാം ഭാഗം കൂടി ഉണ്ടാക്കാമെന്ന തോന്നൽ ബാക്കിവെച്ചാണ് എൻഡ് ടൈറ്റിലുകൾ തെളിയുന്നത്. ഇത്തരമൊരു സങ്കൽപത്തിന് അനുസൃതമായ പരിചരണമാണ് സംവിധായകൻ ചിത്രത്തിന് നൽകിയിരിക്കുന്നത്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...