അജ്മൽ പി എ ||OCTOBER 22,2021
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ നടി അനന്യ പാണ്ഡെയെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് നടക്കുന്ന ചോദ്യംചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ രണ്ട് മണിക്കൂറോളം എന്‍സിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. ആര്യന് ഖാന് ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് ചെയ്യുകയും ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.