ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ ഖാന് ജാമ്യമില്ല

സനോജ് എ എസ്‌ ||OCTOBER 20,2021

ഡല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‌റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയാണ് തള്ളിയത്. ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍സിബി വാദിച്ചത്. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അറസ്റ്റിലായ ആര്യന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്.

ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനടക്കം 16 പേരെയാണ് എന്‍.സി.ബി അന്ന് അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന.

ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിന്നീട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്റെ വാട്‌സാപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍.സി.ബി വാദിച്ചത്. ഇതോടെയാണ് നേരത്തെ ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...