ദുബായ് എക്‌സ്‌പോ: മികച്ച പവലിയന്‍ സൗദി; അടുത്ത വിശ്വമേള ജപ്പാനില്‍

ദുബായ് എക്സ്പോയിലെ ഏറ്റവും വിസ്തൃതിയുള്ള മികച്ച പവലിയനുള്ള ഗോള്ഡ് മെഡല് സൗദിക്ക്. സ്വിറ്റ്സര്ലണ്ട് രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി.

എക്സ്പോ പതാക യുഎഇ സഹിഷ്ണുത മന്ത്രിയും എക്സ്പോ കമ്മീഷണറുമായ ഷെയ്ഖ് നഹ്യാന് മുബാറാക് അല് നഹ്യാന് അടുത്ത വിശ്വമേളയുടെ ആതിഥേയരായ ജപ്പാന് അധികൃതര്ക്ക് കൈമാറി.

വിനോദ, വിസ്മയ, സാങ്കേതിക, വൈവിധ്യങ്ങളുടെ ആഘോഷമായി ആറു മാസം നീണ്ട ദുബായ് എക്സ്പോ 2020 ന് വ്യാഴാഴ്ച രാത്രിയാണ് തിരശ്ശീല വീണത്. മഹാമേളയുടെ സമാപന ചടങ്ങ് വീക്ഷിക്കാന് ആയിരകണക്കിന് പേരാണ് ദുബായ് എക്സിബിഷന് സെന്ററിലെ അല് വാസല് പ്ലാസയില് എത്തിയത്. വൈകീട്ടോടെ സന്ദര്ശകരാല് നഗരി നിറഞ്ഞു. മെട്രോയിലും എക്സ്പാ റൈഡര് ബസുകളിലും വന് തിരക്ക് അനുഭവപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില് പരിപാടികള് വീക്ഷിക്കാന് സൗകര്യമൊരുക്കിയിരുന്നു. മേള നഗരിയെയും ആകാശത്തേയും വര്ണശബളമാക്കിയ പരിപാടികള്ക്കാണ് ദുബായ് സാക്ഷ്യംവഹിച്ചത്. രാജ്യാന്തര പ്രശസ്തരായ ഗായകരും വാദ്യസംഗീത വിദഗ്ധരും നര്ത്തകരും അവതരിപ്പിച്ച വൈവിധ്യമാര്ന്ന പരിപാടികളാല് സമാപന ചടങ്ങ് സമ്ബന്നമായി.

അറബ് ലോകത്തെ ആദ്യ എക്സ്പോക്ക് സെപ്തംബര് 30നാണ് അല് വാസല് പ്ലാസയില് തിരശ്ശീല ഉയര്ന്നത്. ഒക്ടോബര് ഒന്നു മുതല് 2022 മാര്ച്ച്‌ 31 വരെ നീണ്ട വിശ്വമേളയില് ഇന്ത്യ ഉള്പ്പെടെ 192 രാജ്യങ്ങള് പങ്കെടുത്തു. 2020ല് നടക്കേണ്ടിയിരുന്ന എക്സ്പോ കോവിഡ് പശ്ചാത്തലത്തില് 2021ലേക്ക് മാറ്റുകയായിരുന്നു. ദുബായ് സൗത്തില് അല് മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടര് എക്സ്പോ വേദിയില് സസ്റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പര്ച്യൂണിറ്റി എന്നിങ്ങനെ മൂന്നു മുഖ്യ മേഖലകളിലായാണ് എക്സപോ നടന്നത്. ഓരോ രാജ്യത്തിന്റെയും പൈതൃകം, രുചി വൈവിധ്യങ്ങള്, ഉല്ലാസം, ഷോപ്പിങ്, ലോക വിസ്മയങ്ങള് തുടങ്ങിയവ ആഘോഷ അരങ്ങുകളൊരുക്കി. എക്സ്പോ 2020ലെ ഇന്ത്യന് പവലിയനില് കേരള പവിലിയന് ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ കേരളാവാരത്തില് സംസ്ഥാനത്തിന്റെ സംസ്കാരിക പൈതൃകം, സവിശേഷമായ ഉല്പ്പന്നങ്ങള്, ടൂറിസം സാധ്യതകള്, നിക്ഷേപം, ബിസിനസ് അവസരങ്ങള് എന്നിവ പ്രദര്ശിപ്പിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...