ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ കുറുപ്പ് ‘ ഒടിടി റിലീസിനൊരുങ്ങുന്നു. എക്കാലത്തെയും ചർച്ച വിഷയമായ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിനെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ്റെതാണ് സംവിധാനം. ജുഡീഷ്യല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കേസുകളില്‍ ഒന്നാണ് ചാക്കോ കൊലപാതകം.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരമാണ് കുറുപ്പിനായി നടത്തിയത്. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ശോഭിത ധൂലിപാല, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഈദ് സീസണില്‍ ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിൻ്റെ പശ്ചാത്തലത്തിൽ നീണ്ടുപോവുകയായിരുന്നു. അടുത്ത വര്‍ഷം വിഷുവോടെയേ തീയറ്ററുകള്‍ തുറക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ചിത്രത്തിന്റെ ഒ ടി ടി റിലീസ് സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ