BBC ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ ഡി വൈ എഫ് ഐ, എസ് എഫ് ഐ തീരുമാനം. വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിച്ചു. സർവ്വകലാശാല, കോളേജ് ക്യാമ്പസുകളിൽ എസ് എഫ് ഐ നേതൃത്വത്തിലാണ് പ്രദർശനം. യൂത്ത് കോൺഗ്രസും ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും. തടയണമെന്ന ആവശ്യവുമായി ബി ജെ പി രംഗത്ത് വന്നു. “ഇന്ത്യ – ദി മോഡി ക്വസ്റ്റ്യൻ” പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് അറിയിച്ചു. കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലും ഇന്ന് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും. വൈകീട്ട് 7 നാണ് പ്രദർശനം. എസ് എഫ് ഐ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഗുജറാത്ത് വംശഹത്യ പ്രമേയമായ BBC ഡോക്യുമെന്ററി കേരളത്തിൽ 2000 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനാണ് ഡി വൈ എഫ് ഐ തീരുമാനം. “ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ” ജനങ്ങളുടെ വിലയിരുത്തലിന് വിടുന്നതിൻ്റെ ഭാഗമായാണ് പ്രദർശനം. ഡോക്യുമെൻ്ററിക്കെതിരായ കേന്ദ്ര സർക്കാർ നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാണെന്ന് അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹിം എംപി പറഞ്ഞു. സംഘർഷമുണ്ടാക്കുക DYFI അജണ്ടയല്ല.സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടി വി കെ സനോജ് പ്രതികരിച്ചു. ഡോക്യുമെന്റിയിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഒന്നുമില്ല. ഇത് രാജ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ലെന്നും സനോജ് വ്യക്തമാക്കി.സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കാനാണ് എസ് എഫ് ഐ തീരുമാനം. ജനു 27 നകം പ്രദർശനം സംഘടിപ്പിക്കും. വംശഹത്യയുടെ ഓർമകൾ അധികാരം ഉപയോഗിച്ച് മറയ്ക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസി ഷാഫി പറമ്പിൽ പ്രതികരിച്ചു. ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കേരളത്തിലെ ഡോക്യുമെൻ്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി കെ സുരേന്ദ്രൻ അറിയിച്ചു.
BBC ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ ഡി വൈ എഫ് ഐ തീരുമാനം
Similar Articles
സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ
സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും.
അതത് മേഖലകളിലെ പ്രഗല്ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിലെ സംശയങ്ങള്‍ ദൂരീകരിക്കാനും നിയമസാധുത ഉറപ്പുവരുത്താനും ഇന്നത്തെ...
Comments
Most Popular
കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?
Dr. Krishna Kumar KS
Senior Consultant - Microvascular Surgery, Aster MIMS Calicut
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...
രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...
‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് ഇലോണ്‍ മസ്ക്
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച് രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്.
യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...