പ്ലസ് ടു കോഴ ആരോപണം; കെ.എം.ഷാജിയെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുന്നു

അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴ ആരോപണത്തിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യുന്നു. പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. എല്ലാ വിവരങ്ങളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ.എം.ഷാജി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നും ഷാജി പറഞ്ഞു. കെ.എം ഷാജി രാവിലെ പത്ത് മണിയോടെ കല്ലായില്‍ ഉള്ള ഇ.ഡി ഓഫീസിലെത്തി.

കെ.എം ഷാജിയെ ഇന്നലെ പതിനൊന്നര മണിക്കൂറാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. പ്രധാനമായും എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് ഷാജിയെ ഇന്നും ഇ.ഡി ചോദ്യം ചെയ്യുന്നത്.

ഭാര്യയുടെ പേരിലുള്ള കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീടിന്‍റെ നിര്‍മാണത്തിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന വിവരങ്ങള്‍ അറിയാന്‍ കെ.എം ഷാജിയുടെ ഭാര്യയെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഷാജിയാണെന്നാണ് ഭാര്യ അറിയിച്ചത്. അക്കാര്യങ്ങളെ കുറിച്ചും ഇ.ഡി ഷാജിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും ഷാജി പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...