പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് പറഞ്ഞേക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് പെരുമ്പാവൂരില്‍ തെളിവെടുപ്പ് നടത്തും. പരാതിക്കാരിയെ എത്തിച്ച് എം.എല്‍.എയുടെ വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. എല്‍ദോസ് ഒളിവില്‍പോയ ശേഷം ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. വീട് തുറന്ന് പരിശോധന നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ജാമ്യാപേക്ഷയില്‍ വിധി വന്നതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
എംഎല്‍എയ്ക്കെതിരെ വധശ്രമം കൂടി ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.