നിയമസഭാ തെരഞ്ഞെടുപ്പ്‌; പത്തനംതിട്ടയില്‍ തോല്‍പ്പിച്ചത്‌ 
നേതാക്കളെന്ന്‌ പരാതി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തന്നെയെന്ന് സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് ഭാരവാഹികളും. തോല്‍വി പഠിക്കാന്‍ നിയോഗിച്ച കെപിസിസി സമിതി നടത്തിയ തെളിവെടുപ്പിലാണ് അടൂര്‍, തിരുവല്ല, റാന്നി മണ്ഡലങ്ങളില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ പ്രധാന നേതാക്കളാണ് പാര്‍ടിയെ തോല്‍പിച്ചതെന്ന് പരാതി ലഭിച്ചത്. അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ല.

ദേശീയ നേതാക്കള്‍ എത്തിയപ്പോള്‍ അടൂര്‍ മണ്ഡലത്തെ അവഗണിച്ചു. തിരുവല്ല മണ്ഡലത്തിലെ തോല്‍വിക്ക് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെയും കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതിയുമായി രംഗത്തെത്തി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനകത്തെ ചേരിതിരിവുകളും തിരുവല്ലയില്‍ തോല്‍വിക്ക് ഇടയാക്കി. മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഭാരവാഹികളും നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ഡിസിസി ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു. സംഘടനയുടെ താഴേത്തട്ടിലുള്ളവര്‍ പറയുന്നതിന് വില നല്‍കാത്ത ഡിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റിന്റെ അഭിപ്രായങ്ങളോട് യോജിക്കാനാവാത്ത പ്രവര്‍ത്തകരും തോല്‍വിക്ക് മറ്റൊരു കാരണമായി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തമ്മിലടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങളെല്ലാം പാളി. സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ പോലും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിലെ തര്‍ക്കവും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ദിവസേന പാര്‍ടി വിട്ട് പ്രവര്‍ത്തകര്‍ പോകുന്നതിന്റെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. കോന്നി, ആറന്മുള മണ്ഡലങ്ങളിലെ തോല്‍വിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ആഗസ്റ്റ് അഞ്ചിന് നടക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായതും വരും ദിവസങ്ങളില്‍ നേതൃത്വത്തിന് തിരിച്ചടിയാവാനാണ് സാധ്യത.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...