വൈദ്യുതിബന്ധം വിഛേദിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര : വൈദ്യുതിബന്ധം വിഛേദിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുങ്കടവിള തോട്ടവാരം അനുജിത്ത് ഭവനില്‍ സനല്‍ കുമാറാണ് (39) സ്വയം തീ കൊളുത്തി മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും മത്സരിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് വീട്ടിലെ വൈദ്യുതി വിഛേദിച്ചെന്നാരോപിച്ചാണ് സനല്‍ കുമാര്‍ ആത്മഹത്യ ചെയ്തത്.

നാല് മാസത്തെ വൈദ്യുതി ബില്ലായ 1496 രൂപയാണ് സനല്‍ കുമാറിനും കുടുംബത്തിനും കുടിശികയായി ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സനല്‍ കുമാര്‍ തീ കൊളുത്തിയത്. ഇന്നലെ രാവിലെയാണ് മരിച്ചത്. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടാണ് കെഎസ്‌ഇബി അധികൃതര്‍ വൈദ്യുതി വിഛേദിച്ചതെന്നു മരിക്കുന്നതിനു തൊട്ടു മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയ മൊഴിയില്‍ സനല്‍ കുമാര്‍ പറയുന്നുണ്ട്.

പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പെരുങ്കടവിള വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി സനല്‍ കുമാര്‍ മത്സരിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന്‍ സമുദായ വോട്ടുകള്‍ ഭിന്നിക്കുമെന്നു പറഞ്ഞ് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെന്നും സനല്‍ കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരുടെയും ഇടപെടലില്ലെന്നും കുടിശിക വരുമ്ബോഴുള്ള സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...