ടിപിആര്‍ 36.87 ; ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം

കൊച്ചി:വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം 11 കേന്ദ്രങ്ങളില്‍ കോവിഡ്‌ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതോടെ ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുന്നു.

കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ മൂന്നാംദിവസവും മുപ്പതിന്‌ മുകളിലെത്തി. ഞായറാഴ്ച 36.87 ആണ്‌ കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക, പൊതുപരിപാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ അനുവദിക്കില്ല. നേരത്തേ നിശ്ചയിച്ചവ മാറ്റിവയ്ക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 50 പേര്‍ക്ക്‌ പങ്കെടുക്കാം. സര്‍ക്കാര്‍ യോഗങ്ങളും പരിപാടികളും ഓണ്‍ലൈനായി നടത്തണം. ഷോപ്പിങ്‌ മാളുകളില്‍ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേട്ടുമാരെയും നിയോഗിക്കും.

കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസത്തേക്ക് അടച്ചിടണം. ഈ മാസം ഒന്നിന് 400 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 3,204 പേരിലേക്ക്‌ വ്യാപിച്ചു. അഞ്ചിന്‌ ദിവസേനയുള്ള കോവിഡ്‌ രോഗികളുടെ എണ്ണം ആയിരവും 12ന് 2200ഉം പിന്നിട്ടു. ഒന്നിന് 5.38 ആയിരുന്ന കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ ഞായറാഴ്ച 36.87ല്‍ എത്തി. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ 33.59 ആണ്‌. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളില്‍ 3600ല്‍നിന്ന്‌ 17,656ലേക്ക് ഉയര്‍ന്നു.

നാലിരട്ടി വര്‍ധിക്കും
ഈ മാസം അവസാനത്തോടെ ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയ്ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്. രോഗികളായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയില്ല. നിലവില്‍ ഐസിയു ബെഡുകള്‍ ഉള്‍പ്പെടെ ലഭ്യമാണ്‌. സ്വകാര്യ ആശുപത്രികളില്‍ 2903 കോവിഡ് കിടക്കകളുണ്ട്‌. 630 പേര്‍ ചികിത്സയിലുണ്ട്‌. സര്‍ക്കാര്‍ ആശുപത്രികളിലെ 524 കോവിഡ് കിടക്കകളില്‍ 214 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും 
പരിശോധന
ശ്വസനപ്രശ്നങ്ങളും പനിയുമായെത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും. വാക്സിനേഷന്‍ വേഗത്തിലാക്കും. രണ്ടാംതരംഗ വേളയിലേതിന് സമാനമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കും. പൂര്‍ണസജ്ജമായ കോവിഡ് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്ബന്നരായവരെ ഉടന്‍ രംഗത്തിറക്കും. പ്രാദേശികാടിസ്ഥാനത്തില്‍ ഗാര്‍ഹിക പരിചരണ കേന്ദ്രം ആരംഭിക്കും. അമ്ബലമുകളില്‍ ഓക്സിജന്‍ കിടക്കകളോടുകൂടിയ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കൂടുതല്‍ ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കും. ഫോര്‍ട്ട്‌ കൊച്ചി, മൂവാറ്റുപുഴ, പറവൂര്‍, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഗാര്‍ഹിക പരിചരണ കേന്ദ്രം ആരംഭിക്കും. കോവിഡ് സ്ഥിരീകരിച്ച, ലക്ഷണങ്ങളില്ലാത്തവര്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന്‌ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

3204 പേര്‍ക്ക് രോഗം
ഞായറാഴ്ച 3204 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 3184 പേര്‍ക്ക്‌ സമ്ബര്‍ക്കത്തിലൂടെയാണ്‌ രോഗം. 1492 പേര്‍ രോഗമുക്തരായി. 3550 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 1561 പേരെ ഒഴിവാക്കി. 23,971 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്‌. 17,657 പേര്‍ ചികിത്സയിലുണ്ട്‌. 8690 സാമ്ബിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 56,55,837 ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...